ബസ് ജീവനക്കാരുടെ സത്യസന്ധത; യാത്രക്കാരിക്ക് പഴ്സ് തിരിച്ചുകിട്ടി

പറവൂർ: പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥക്ക് തിരിച്ചു നൽകി ബസ് ജീവനക്കാർ മാതൃകയായി. ഏഴിക്കര കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ ആശാലതയുടെ പഴ്സാണ് പറവൂരിൽനിന്ന് ഏഴിക്കരയിലേക്കുള്ള യാത്രാമധ്യേ നഷ്ടമായത്. ഏഴിക്കര സ്റ്റാൻഡിൽ എത്തിയശേഷം പഴ്സ് ശ്രദ്ധയിൽപെട്ട ഡ്രൈവറും കണ്ടക്ടറും പഴ്സിലെ ഐഡൻറിറ്റി കാർഡ് പ്രകാരം ഉടമസ്ഥയെ തിരിച്ചറിയുകയും പണവും രേഖകളുമടങ്ങിയ പഴ്സ് തിരിച്ചുനൽകുകയുമായിരുന്നു. പറവൂർ- ഏഴിക്കര റൂട്ടിൽ സർവിസ് നടത്തുന്ന 'യാത്ര' ബസിലെ ഡ്രൈവർ വിനോദും കണ്ടക്ടർ അക്ഷയുമാണ് സമൂഹത്തിനും മറ്റ് ബസ് തൊഴിലാളികൾക്കും മാതൃകയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.