മുംബൈ: മറ്റു പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പാസാക്കി. 2021ൽ നടക്കുന്ന സെൻസസ് ജാതി അടിസ്ഥാനത്തിൽ നടത്തുന്നത് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് കളമൊരുക്കുമെന്ന് പ്രമേയം അവതരിപ്പിച്ച സ്പീക്കർ നാന പട്ടോളെ പറഞ്ഞു. പ്രശ്നം സാമ്പത്തിക ഉപദേശക സമിതി ആദ്യം ചർച്ചചെയ്യുമെന്നും അടുത്തമാസം തുടങ്ങുന്ന ബജറ്റ് സെഷനിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.