നഗരം കൈയടക്കി തെരുവുനായ്​ക്കൾ; ഭീതിയോടെ കാൽനടക്കാർ

പറവൂർ: നഗരം ൈകയടക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. കൂട്ടമായി നഗരത്തിലെ പല കേന്ദ്രങ്ങളിലും വിലസുന്നത് കാൽനടക്കാർക്ക് ഭീഷണിയാണ്. സ്വകാര്യബസ് സ്റ്റാൻഡ്, പുതുതായി നിർമിച്ച മുസ്രിസ് ബസാർ, കച്ചേരി വളപ്പ്, പ്രധാന റോഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നായ്ക്കൾ വിലസുന്നത്. നഗരത്തിൽ തെരുവുനായ്ക്കൾ ജനങ്ങളെ ഭീതിയിലാഴ്ത്തി വാഴുമ്പോഴും നഗരസഭ അധികൃതർക്ക് കുലുക്കമില്ല. കഴിഞ്ഞ ദിവസങ്ങളിൽ നായ്ക്കളുടെ ആക്രമണത്തിൽ ഏഴിക്കരയിൽ രണ്ടുപേർക്ക് കടിയേറ്റിരുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് പറവൂർ വെറ്ററിനറി ആശുപത്രി വളപ്പിൽ സ്ഥാപിച്ച കേന്ദ്രം പ്രവർത്തനരഹിതമാണ്. നായ്ക്കളുടെ വന്ധ്യംകരണം ഉടൻ ആരംഭിക്കുമെന്ന നഗരസഭ ചെയർമാൻെറ ഉറപ്പ് ഇപ്പോഴും നടപ്പായിട്ടില്ല. ഇക്കാര്യത്തിൽ ഭരണനേതൃത്വം നിസ്സംഗത തുടരുന്നതിൽ ജനം പ്രതിഷേധത്തിലാണ്. പടം EP3-PVR-Dogs kootam പറവൂർ കച്ചേരി വളപ്പിൽ കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കൾ ( must )
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.