അങ്കമാലി: ബി.ജെ.പിയുടേത് പുറത്താക്കലിൻെറ രാഷ്ട്രീയമാണന്ന് സി.പി.എം നേതാവ് പി. രാജീവ്. അങ്കമാലി നഗരസഭ സംഘടിപ്പിക്കുന്ന വികസനോത്സവ്-2020ല്‍ 'പൗരത്വഭേദഗതി നിയമവും ഇന്ത്യന്‍ ജനാധിപത്യവും' വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് കാരാട്ട് പറഞ്ഞത് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്. അതില്‍ ഭരണഘടന വിരുദ്ധമായി ഒന്നുമില്ല. ഒരു മതവിഭാഗത്തെയും മാറ്റിനിര്‍ത്തണമെന്നോ പുറത്താക്കണമെന്നോ സി.പി.എമ്മിൻെറ പ്രമേയത്തിലില്ല. എന്നാല്‍, ബി.ജെ.പി ചെയ്തത് ഒരുതരത്തിലും ന്യായമില്ലാത്ത ഒരു വിഭജനം നടത്തി ഒരു വിഭാഗത്തെ ഒഴിവാക്കാന്‍ ഭേദഗതി കൊണ്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമൻെറ് പാസാക്കിയ നിയമം അന്തിമമാണ്. എന്നാല്‍, അവ അംഗീകരിക്കണമെന്ന അഭിപ്രായം തനിക്കിെല്ലന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുന്നതാണെന്ന് പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ മോഡറേറ്ററായി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. സന്തോഷ് തോമസ് അധ്യക്ഷതവഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ. അംബുജാക്ഷന്‍ സ്വാഗതവും കൗണ്‍സിലര്‍ ബിനു ബി.അയ്യമ്പള്ളി നന്ദിയും പറഞ്ഞു. ചിത്രം 1 ea anka___rajeev അങ്കമാലി നഗരസഭ സംഘടിപ്പിക്കുന്ന വികസനോത്സവ്-2020ല്‍ നടന്ന സെമിനാറില്‍ പി. രാജീവ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.