പണിമുടക്കില്‍നിന്ന്​ ടൂറിസത്തെ ഒഴിവാക്കിയത്​ സ്വാഗതാർഹം -കേരള ട്രാവല്‍ മാര്‍ട്ട്

കൊച്ചി: ദേശീയ പൊതുപണിമുടക്കില്‍നിന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള തീരുമാനം മാതൃകാപരമാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെ.ടി.എം) അഭിപ്രായപ്പെട്ടു. നാടിൻെറ വികസനത്തിനും സല്‍പ്പേരിനും ടൂറിസം വ്യവസായം നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് പ്രസിഡൻറ് ബേബി മാത്യു സോമതീരവും മാധ്യമ വിഭാഗം കണ്‍വീനറും മുന്‍ പ്രസിഡൻറുമായ എബ്രഹാം ജോര്‍ജും പറഞ്ഞു. ഹര്‍ത്താലുകളില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന നിര്‍ദേശം 2016ലെ കെ.ടി.എം ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു െവച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.