കൊല്ലം: മോഷ്ടാവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ മര്‍ദനമേറ്റ് മരിച്ച കേസിൽ പൊലീസുകാരാ യ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് ഹൈകോടതി അഞ്ചുവർഷമായി കുറച്ചു. 2005ല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാംകുളം രാജ്നിവാസില്‍ രാജേന്ദ്രന്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ മർദനമേറ്റ് മരിച്ച കേസിലെ പ്രതികളും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമായ തൃക്കടവൂര്‍ കോട്ടയ്ക്കകം മഠത്തില്‍ പുത്തന്‍വീട്ടില്‍ എസ്. ജയകുമാര്‍, ഇരവിപുരം ആക്കോലില്‍ താന്നോലില്‍ വീട്ടില്‍ എം. വേണുഗോപാല്‍ എന്നിവരുടെ ശിക്ഷയാണ് ഹൈകോടതി ഇളവ് ചെയ്തത്. 2014 നവംബറിലാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇവർ നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശിക്ഷ കാലാവധി കുറച്ചത്. 2005 ഏപ്രില്‍ ആറിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാജഹാൻെറ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന പരാതിയിലാണ് രാജേന്ദ്രനെതിരെ കേസെടുത്തത്. സ്‌റ്റേഷനില്‍വെച്ച് ക്രൂരമായ മർദനത്തിനിരയായതിനെത്തുടര്‍ന്ന് മരിച്ചു എന്നാണ് കേസ്. െകാലപാതകം നടത്തിയതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി കൊലക്കുറ്റം ഒഴിവാക്കി. അതേസമയം, മരണത്തിനിടയാക്കിയേക്കാമെന്ന് അറിഞ്ഞിട്ടും മർദനമടക്കം പ്രവൃത്തികൾ തുടർെന്നന്ന കുറ്റം ചുമത്തിയാണ് അഞ്ചുവർഷം ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.