കാത്തിരിപ്പിന് വിരാമം; ഫിഷർമെൻ കോളനിയിലെ 118 കുടുംബത്തിന്​ പട്ടയം

മട്ടാഞ്ചേരി: മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫോര്‍ട്ട്കൊച്ചി ഫിഷര്‍മെന്‍ കോളനിവാസികളുടെ വര്‍ ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. അന്തിയുറങ്ങുന്ന കിടപ്പാടത്തിന് പട്ടയം എന്ന സ്വപ്നം ഈ മാസം 20ന് യാഥാർഥ്യമാകും. 118 കുടുംബത്തിനാണ് സ്വന്തം പേരില്‍ പട്ടയം ലഭിക്കുക. 60 വര്‍ഷമായി കോളനിവാസികള്‍ പട്ടയത്തിന് മുട്ടാത്ത വാതിലുകളില്ല. കെ.ജെ. മാക്സി എം.എല്‍.എയുടെ ഇടപെടലും കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആൻറണി ഹെര്‍ട്ടിസിൻെറ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് അധികൃതരുടെ പ്രവര്‍ത്തനവും കൂടിയായതോടെയാണ് പട്ടയ നടപടികൾ വേഗത്തിലായത്. പട്ടയത്തിനുള്ള തടസ്സമെന്താണെന്ന് റവന്യൂ അധികൃതര്‍ പരിശോധിച്ചു. ഇവര്‍ വ്യക്തിപരമായ അപേക്ഷ നല്‍കാത്തതാണ് ഒരുകാരണമായി കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ ഇവര്‍ അപേക്ഷ നല്‍കി. രണ്ടാഴ്ചക്കകം വില്ലേജ്, താലൂക്കുതല സര്‍വേ നടപടി പൂര്‍ത്തിയാക്കി കലക്ടറേറ്റിലേക്ക് അയച്ചെങ്കിലും അപ്പോഴേക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതിനുശേഷം കലക്ടറായിരുന്ന മുഹമ്മദ് സഫീറുല്ല മാറിയത് പിന്നെയും വൈകാനിടയാക്കി. ഒടുവില്‍ മന്ത്രിയുടെ തീയതി ലഭിച്ചതോടെയാണ് 20ന് പട്ടയമേളയോടനുബന്ധിച്ച് ഇവര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.