സത്യഗ്രഹം നാളെ

കൊച്ചി: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതിലൂടെ പ്രതിസന്ധിയിലായ കേരളത്തിലെ പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പന്ന നിർമാതാക്കള്‍ വ്യാഴാഴ്ച കൊച്ചി ബോള്‍ഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന് സമീപം സത്യഗ്രഹം നടത്തും. കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ബാലകൃഷ്ണ ഭട്ട്, മുന്‍ പ്രസിഡൻറുമാരായ പി.ജെ. മാത്യു, എം.ടി. തോമസ്, അലോക് കുമാര്‍, ജോസഫ് സാന്‍ഡര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നടമേൽ പള്ളിപ്പെരുന്നാൾ കൊടിയേറ്റം തൃപ്പൂണിത്തുറ: നടമേൽ മർത്തമറിയം യാക്കോബായ സുറിയാനി റോയൽ മെത്രാപ്പോലീത്തൻ പള്ളിയിൽ വിത്തുകൾക്കായുള്ള വിശുദ്ധ ദൈവമാതാവിൻെറ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. പെരുന്നാളിന് മുന്നോടിയായി മൂന്നുദിവസത്തെ സുവിശേഷ മഹായോഗം പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വ്യാഴാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.