കൊച്ചി: എറണാകുളം മുളന്തുരുത്തിയിലെ അർബുദബാധിതരായ ദമ്പതികളുടെ 27 സൻെറ് ഭൂമിക്ക് രേഖകള്‍ നല്‍കാനുള്ള അപേക്ഷ റവ ന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ െവച്ചുതാമസിപ്പിക്കുന്നതായി പരാതി. തങ്കമണി-ലക്ഷ്മി നാരായണൻ ദമ്പതികളാണ് പരാതിയുമായെത്തിയത്. തീറാധാരമായി നൽകിയ ഭൂമി തിരികെ എടുക്കാന്‍ റെക്കോഡ്സ് ഓഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റിന് ഇവർ അപേക്ഷിച്ചിട്ട് എട്ട് മാസമായി. കലക്ടര്‍ ഉത്തരവിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പണം നൽകിയയാളും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം. ദീർഘകാലം ഗുജറാത്തിൽ ചെറിയ ജോലി ചെയ്തുവരുകയായിരുന്നു തങ്കമണി-ലക്ഷ്മി നാരായണൻ ദമ്പതികൾ. പ്രായമേറിയതോടെ നാട്ടിലേക്ക് തിരിച്ചു. കുട്ടികളില്ലാത്ത ഇവർ കൂലിത്തൊഴിലിലൂടെയാണ് ജീവിച്ചുവന്നത്. അർബുദ ബാധിതരാണെന്ന് തിരിച്ചറിഞ്ഞതോടെ മൂന്നുവർഷം മുമ്പ് ചികിത്സക്ക് 27 സൻെറ് ഭൂമി തീറാധാരം നൽകി പനങ്ങാട് സ്വദേശി അൻവർ എന്നയാളോട് ഏഴുലക്ഷം രൂപ വാങ്ങാൻ ധാരണയായി. ഇതിൽ രണ്ടുലക്ഷം മാത്രമാണ് അൻവർ നൽകിയത്. പണം തിരിച്ചുനൽകുേമ്പാൾ ആധാരം നൽകാമെന്നായിരുന്നു കരാർ. ഇതിനിെട സ്ഥലം അൻവർ സ്വന്തംപേരിലാക്കുകയും ചെയ്തു. ഇതിനെതിരെ െപാലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം അൻവറിന് തിരിച്ചുനൽകിയെങ്കിലും റെക്കോഡ്സ് ഓഫ് റൈറ്റ്സ് സർട്ടിഫിക്കറ്റ് നൽകാതെ ആധാരം തരില്ലെന്നായി. ഇതിന് കണയന്നൂർ താലൂക്ക് ഓഫിസിൽ കയറിയിറങ്ങിയെങ്കിലും പലതും പറഞ്ഞ് ഉദ്യോഗസ്ഥർ വൈകിപ്പിച്ചു. സ്ഥലം കൈയടക്കാൻ അൻവറും ചില ഉദ്യോഗസ്ഥരും ചേർന്ന് കബളിപ്പിക്കുകയാണെന്നാണ് ദമ്പതികൾ പറയുന്നത്. ചൊവ്വാഴ്ച വീണ്ടും കണയന്നൂർ താലൂക്ക് ഓഫിസിൽ ആംബുലൻസിൽ എത്തി ഉദ്യോഗസ്ഥരെ കെണ്ടങ്കിലും കാര്യമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.