കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്​ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ഇന്നും മുടങ്ങും

EA +EP കടുങ്ങല്ലൂർ: കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തകരാറിൽ. ട്രാൻസ്ഫോർമറിലെ തകരാർ മൂലം മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്നുള്ള കുടിവെള്ള വിതരണം ചൊവ്വാഴ്ചയും മുടങ്ങും. ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പ്രദേശത്തെ പലയിടങ്ങളിലും കുടിവെള്ളം മുടങ്ങി. ബുധനാഴ്ചയോടെ തകരാർ പരിഹരിക്കാൻ കഴിയുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.