കെ.എസ്.യു പ്രതിഷേധ പ്രകടനം

ആലുവ: ഡൽഹി ജെ.എൻ.യുവിൽ വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകർ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രകടനം നടത്തി. തുടർന്ന് പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് കെ.എസ്. മുഹമ്മദ് ഷഫീക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് അൽ അമീൻ അഷ്റഫ് അധ്യക്ഷതവഹിച്ചു. സംസ്‌ഥാന സെക്രട്ടറിമാരായ പി.എച്ച്. അസ്‌ലം, എ.എ. അജ്മൽ, ജില്ല സെക്രട്ടറിമാരായ ഫസ്ന യൂസുഫ്, ആൻ സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികളായ ജിൻഷാദ് ജിന്നാസ്, സിറാജ് ചേനക്കര, എം.എ. സൽമാൻ, മുഹമ്മദ് ആസിഫ്, അബി വഖാസ്, കെ.എ. ജിതിൻ, അബ്‌ദുൽ വഹാബ്, മുഹമ്മദ് നിസാം, ഫഹദ്, ഗോഗുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.