ലൈഫ് ഭവനനിർമാണ പദ്ധതി: കുടുംബസംഗമവും അദാലത്തും

അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ലൈഫ് ഭവനനിർമാണ പദ്ധതി ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബസംഗമവും അദാല ത്തും ഒമ്പത്,10,11 തീയതികളില്‍ നടക്കും. 318 കുടുംബങ്ങളാണ് ബ്ലോക്ക് തലത്തില്‍ സംഗമിക്കുന്നത്. കുടുംബസംഗമത്തിലും അദാലത്തിലും സിവില്‍ സപ്ലൈസ്, വൈദ്യുതി ബോര്‍ഡ്, ആരോഗ്യം വ്യവസായം, കുടുംബശ്രീ തുടങ്ങി 18 വകുപ്പുകളുടെ പങ്കാളിത്തം ഉണ്ടാകും. കുടുംബസംഗമത്തിന് മുന്നോടിയായി ഒമ്പതിന് രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വ്യവസായ സംരംഭകത്വ സെമിനാറും ഉല്‍പന്ന പ്രദര്‍ശനവും നടത്തും. 10ന് രാവിലെ 9.30ന് സി.എസ്.എ ഹാളില്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും റോജി എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 11ന് ഉച്ചക്ക് രണ്ടിന് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഒമ്പത്,10,11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാര്‍ സംഘടിപ്പിക്കും. റോജി എം.ജോണ്‍ എം.എല്‍.എ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ചെയര്‍മാനും സെക്രട്ടറി എ.ജെ. അജയ് കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.