പൗരത്വ ഭേദഗതി നിയമം: കുന്നുകരയില്‍ ജനകീയ മാര്‍ച്ച്​

കുന്നുകര: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സമരംചെയ്ത ചന്ദ്രശേഖര്‍ ആസാദിനെയും രാജ്യത്തിൻെറ വിവിധ ഭാഗങ്ങ ളില്‍ ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതക്കെതിരെ കുന്നുകര ജനകീയ സമിതി മാര്‍ച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. പ്രതിഷേധ സംഗമത്തില്‍ ഷാജഹാന്‍ വയല്‍ക്കര അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി.യു. ജബ്ബാര്‍, മുന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗം എം.എ. സുധീര്‍, പി.പി. സെബാസ്റ്റ്യന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം യൂസുഫ് അറയ്ക്കല്‍, ആര്‍. അനില്‍, വി.കെ. ഷാബു, ഇ.എം. സബാദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ബി. നവാസ്, മുഹമ്മദ് ഹനീഫ, അജാസ് മുഹമ്മദ്, മുജീബ് വയല്‍ക്കര, വി.എം. സത്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.