എടത്തല: പുരോഗമന കലാസാഹിത്യ സംഘം എടത്തല യൂനിറ്റും മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയും ചേർന്ന് സഫ്ദർ ഹഷ്മി, സൈമൺ ബ്രിട്ടോ അനുസ്മരണവും യും സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് രതീഷ് ഏനാന്തി അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം കെ. രവിക്കുട്ടൻ, ആലുവ മേഖല പ്രസിഡൻറ് ജയൻ മാലിൽ, ഗ്രന്ഥശാല വൈസ് പ്രസിഡൻറ് എ.കെ. മായാദാസൻ, കെ.പി. ശിവകുമാർ, എസ്.എസ്. മനോജ് എന്നിവർ സംസാരിച്ചു. ജയൻ പുക്കാട്ടുപടി, പൂജ മഞ്ജു എന്നിവരുടെ കാവ്യസന്ധ്യ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.