പറവൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണഘടന സംരക്ഷണ വേദി റാലിയും വിശദീകരണ യോഗവും നടത്തി. കൂട്ടുകാടുനിന്ന് ആരംഭിച്ച റാലി ഫാ. ടോണി പിൻ ഹീറോ ഫ്ലാഗ്ഓഫ് ചെയ്തു. സമ്മേളനം കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. ഭരണഘടന സംരക്ഷണ വേദി ചെയർമാൻ വി.എസ്. പ്രഭൻ അധ്യക്ഷതവഹിച്ചു. കെ. ശിവശങ്കരൻ, ബെന്നി ജോസഫ്, ആൻറണി അറക്കത്തറ, അബ്ദുസ്സലാം, എ.എസ്. അനിൽകുമാർ, ഇ.എ. സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.