ഇന്ന് പിറവം അമ്മമാർക്കൊപ്പം

പിറവം: ആയിരത്തോളം അശരണരും വിധവമാരുമായ അമ്മമാരെ ചേർത്തണയ്ക്കാൻ മാറ്റിെവച്ച ദിനമാണ് ജനുവരി അഞ്ച്. രാജീവ് ഗാന്ധ ി കൾചറൽ ഫോറത്തിൻെറ ആഭിമുഖ്യത്തിൽ അമ്മയോടൊപ്പം പരിപാടിയുടെ എട്ടാമത് വാർഷികം ഞായറാഴ്ച പിറവം മാം ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും. സിനിമ നടൻ ലാലു അലക്സാണ് 'കാരുണ്യം കരങ്ങളിലേക്ക്' അമ്മയോടൊപ്പം പരിപാടിയുടെ ബ്രാൻഡ് അംബാസഡർ. വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും ആദരിക്കും. സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ മുഖ്യാതിഥിയാകും. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ, മുൻ മന്ത്രി കെ. ബാബു, ജോസഫ്‌ വാഴക്കൻ, വി.ജെ. പൗലോസ്, ഡോളി കുര്യാക്കോസ്, പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ റോബി മാത്യു, ക്നാനായ കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻറ് ബേബി മണക്കുന്നേൽ എന്നിവർ പങ്കെടുക്കും. ആയിരത്തോളം അമ്മമാർക്ക് ധാന്യകിറ്റും വസ്ത്രവും പെരുന്നാൾ ചെലവിനുള്ള തുകയും നൽകുന്നതാണ് പരിപാടി. ഉച്ചഭക്ഷണത്തോടെ അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.