സൈബര്‍ ബോധവത്​കരണ ക്ലാസ് ഇന്ന്

മൂവാറ്റുപുഴ: ചൈല്‍ഡ് പ്രൊട്ടക്ട് ടീം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് ആറിന് മുളവൂര്‍ പി.ഒ ജങ്ഷനില്‍ 'കരുതലെടുക്കാം സൈബര്‍ ഉപയോഗത്തില്‍' വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടക്കും. ഉദ്ഘാടനം മൂവാറ്റുപുഴ സി.ഐ എം.എ. മുഹമ്മദ് നിർവഹിക്കും. എസ്.ഐ സി.പി. ബഷീര്‍ ക്ലാസിന് നേതൃത്വം നല്‍കും. പൗരാവകാശ സമ്മേളനം ഇന്ന് മൂവാറ്റുപുഴ: ആതുരസേവന ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ യൂത്ത് വിങ് ഊരംകുഴി ഒന്നാം വാര്‍ഷികവും പൗരാവകാശ സമ്മേളനവും ഞായാഴ്ച ഊരംകുഴിയില്‍ നടക്കും. രാവിലെ എട്ടുമുതല്‍ ചെറുവട്ടൂര്‍ പി.കെ.എം ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് വിങ് ഓഫിസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകീട്ട് ഏഴിന് പൗരാവകാശ സമ്മേളനം മഹല്ല് ഇമാം കെ.എം. നൗഷാദ് ഫൈസി എം.ഡി ഉദ്ഘാടനം ചെയ്യും. ചെറുവട്ടൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തും. യൂത്ത് വിങ് പ്രസിഡൻറ് റഹീം കവലയ്ക്കല്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.