EM Mvpa-10 മൂവാറ്റുപുഴ: തണൽ പാലിയേറ്റിവ് കെയർ യൂനിറ്റ് 10ാമത് വാർഷികവും പുതുതായി നിർമിച്ച പാലിയേറ്റിവ് ക്ലിനിക്കിൻെറ ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് ആറിന് നടക്കും. പേഴക്കാപ്പിള്ളി എസ് വളവിനു സമീപം തണൽ വില്ലേജിൽ നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി അസി. അമീർ മുജീബ് റഹ്മാൻ ക്ലിനിക്കിൻെറ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. തണൽ ജില്ല ചെയർമാൻ അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിക്കും. എം-80 മൂസയിലൂടെ ശ്രദ്ധേയനായ ഹാസ്യനടൻ വിനോദ് കോവൂർ മുഖ്യാതിഥിയായിരിക്കും. എൽദോ എബ്രഹാം എം.എൽ.എ മെഡിക്കൽ എക്യുപ്മൻെറുകൾ സ്വീകരിക്കും. തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എം. ഷാജഹാൻ നദ്വി ഉപഹാരങ്ങൾ സമർപ്പിക്കും. ജില്ല പഞ്ചായത്ത് മെംബർ എൻ. അരുൺ, മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. എലിയാസ് തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.