ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം

കൂത്താട്ടുകുളം: എം.പി. തോമസ് ചാഴികാടന്‍ നിർവഹിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ജൈവവൈവിധ്യ രജിസ ്റ്ററുകളുടെ പ്രകാശനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമത് സുരേന്ദ്രന്‍ നിർവഹിച്ചു. 2020-2021 പദ്ധതി രൂപവത്കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അഡ്വ. കെ.എന്‍. സുഗതന്‍ നിർവഹിച്ചു. ലൈഫ് ഭവനപദ്ധതിക്ക് സ്ഥലം സൗജന്യമായി നല്‍കിയ ജോസഫ്, ചെറുകുന്നേല്‍, പെരുമ്പടവം ഹോമിയോ ഡിസ്പെന്‍സറിക്ക് സ്ഥലം സൗജന്യമായി നല്‍കിയ ജോസ് പാറ്റാശ്ശേരി, കില കോഓഡിനേറ്റര്‍ അനൂപ നാരായണന്‍ എന്നിവരെ ആദരിച്ചു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിലു സിബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻമാരായ റെജി ജോർജ്, ലീല സുഖവാസ്, റിയ മനോജ്, ബ്ലോക്ക് മെംബര്‍മാരായ ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സിജുമോന്‍ പുല്ലമ്പ്രയില്‍, ഷാജി വെള്ളപ്ലാക്കില്‍, സി.എ. ജോർജുകുട്ടി, അഡ്വ. അന്നമ്മ ആന്‍ഡ്രൂസ്, സിജി സണ്ണി, പി.എ. ദേവസ്യ പാറക്കണ്ടത്തില്‍, എ.ആർ. രതീഷ്, ഷേര്‍ളി തെറ്റാലില്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം: em kkm_ilanji___iso കൂത്താട്ടുകുളം ഇലഞ്ഞി പഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.