ഭവന സന്ദർശനവുമായി വിദ്യാർഥികൾ

EM Mvpa-1 മൂവാറ്റുപുഴ: ലഹരിക്കെതിരെ ഭവനസന്ദർശനവുമായി വിദ്യാർഥികൾ. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം, മൂവാറ്റുപുഴ എക്സൈസ് റേഞ്ച് എന്നിവയുെട ആഭിമുഖ്യത്തിലാണ് ബോധവത്കരണം. വിമുക്തി 90 ദിന തീവ്രയജ്ഞ പരിപാടിയുടെയും ഡ്രോൺ പദ്ധതിയുടെയും ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ബോധവത്കരണ നോട്ടീസുകൾ വിതരണം നടത്തി സ്റ്റിക്കറുകൾ പതിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു. ബേബി ലഹരി ബോധവത്കരണ നോട്ടീസ് വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷ് കച്ചവട സ്ഥാപനങ്ങളിലേക്കുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പ്രിവൻറിവ് ഓഫിസർ പി.ഇ. ബഷീർ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ ഇബ്രാഹിം റാവുത്തർ, സീനിയർ അസിസ്റ്റൻറ് റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫിസർ സമീർ സിദ്ദീഖി, ലഹരി വിരുദ്ധ ക്ലബ് കൺവീനർ പൗലോസ്, ഗിരിജ, അനീഷ് കുമാർ, പ്രവിത എന്നിവർ പങ്കെടുത്തു. ചിത്രം: em mvpa __lahari___IMG-20200104-WA0049 ലഹരിക്കെതിരെ ഭവനസന്ദർശനം നടത്തുന്ന വിദ്യാർഥികൾ നോട്ടീസ് വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.