ഐ.എൻ.ടി.യു.സി ജില്ല ഓർഗനൈസിങ് സെക്രട്ടറിയെ പുറത്താക്കി പിറവം: ഐ.എൻ.ടി.യു.സി ജില്ല ഓർഗനൈസിങ് സെക്രട്ടറി വൈക്കം നസ ീറിനെ പുറത്താക്കിയതായി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹീം കുട്ടി അറിയിച്ചു. ഐ.എൻ.ടി.യു.സിയുടെയും സംയുക്ത ട്രേഡ് യൂനിയൻെറയും പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് റീജനൽ പ്രസിഡൻറുമാർക്കും മണ്ഡലം പ്രസിഡൻറുമാർക്കും നിർദേശം നൽകി. പുതുവർഷമാഘോഷിച്ചു പിറവം: ആരക്കുന്നം ഗ്രാമീണ വായനശാല ബാലവേദി, തൃപ്പൂണിത്തുറ കോളജ് ഓഫ് ടീച്ചേഴ്സ് എജുക്കേഷനിലെ വിദ്യാർഥികൾ എന്നിവരുടെ ആഭിമുഖ്യത്തിൽ പൈനുങ്കൽപാറ ബത്ലഹേം െജറിയാട്രിക് കെയർ ഹോമിൽ പുതുവത്സരമാഘോഷിച്ചു. മാനേജിങ് ട്രസ്റ്റി ഫാ. അനിൽ എം. വർഗീസ് പുതുവത്സരസന്ദേശം നൽകി. വായനശാല പ്രസിഡൻറ് ജിനു ജോർജ് അധ്യക്ഷത വഹിച്ചു. കുര്യൻ തോമസ്, അനിൽ ടി. ജോൺ, എം.കെ. ജയകുമാർ, ബാലവേദി പ്രസിഡൻറ് ജിസ്ന മറിയം ജോഷി, സെക്രട്ടറി അലീന ജോർജ്, ജിൻസി സാജൻ, അഭിഷേക് ജയകുമാർ, സയൻ സാബു, അധ്യാപക വിദ്യാർഥികളായ ആകർഷ് സജികുമാർ, എൽസ സൂസൻ കുര്യൻ, അഞ്ജു ശിവദാസ്, ജോർജ് ഐ.ഡി, സ്വീറ്റി ടോം, ഫാത്തിമ ഷാൽബി, അംലു ആൻറണി, ഫെബി ബാബു, പി.വി. യുധിഷ്ട്, അനുശ്രീ രാമകൃഷ്ണൻ, എം.ജി. ജിഷ, ജിഷ പോൾ, എം.എ. അശ്വതി, എൻ. ഹരിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.