യൂത്ത് കോൺഗ്രസ് നേതാവ് പ്രമോദിന് അന്ത്യാഞ്​ജലി

പറവൂർ: ചൊവ്വാഴ്ച അന്തരിച്ച പറവൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് പ്രമോദ് ബി. മേനോന് നാടിൻെറ അന്ത്യാഞ് ജലി. ബുധനാഴ്ച ഉച്ചയോടെ ചേന്ദമംഗലം സർവിസ് സഹകരണ ബാങ്കിൽ പൊതുദർശനത്തിനുെവച്ചപ്പോൾ നൂറുകണക്കിനാളുകൾ എത്തി. ബെന്നി ബഹന്നാൻ എം.പി, എം.എൽ.എമാരായ വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, റോജി എം. ജോൺ, കെ.പി.സി.സി സെക്രട്ടറി ജയ്സൺ മാത്യു, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, എം.ടി. ജയൻ, എം.ആർ. അഭിലാഷ്, കെ.എ. അഗസ്റ്റിൻ, ജോസഫ് ആൻറണി, ബ്ലോക്ക് പ്രസിഡൻറുമാരായ ജോഷി പള്ളൻ, എം.ജെ. രാജു, വിജു ചുളളിക്കാട്, പി.ആർ. സൈജൻ, ചേന്ദമംഗലം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. ശിവശങ്കരൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.വി. രതീഷ്, സംസ്ഥാന സെക്രട്ടറി സുനിൽ, കെ.എസ്.യു സെക്രട്ടറി അജ്മൽ, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.എസ്. രഞ്ജിത്ത് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. രണ്ടരക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. തുടർന്നു ചാലിപ്പാലം ജങ്ഷനിൽ നടന്ന അനുശോചന സമ്മേളനത്തിൽ ചേന്ദമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എ. ഹരിദാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.