പറവൂർ: പരിക്കേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടിന് ലൈബ്രറിപടിയിലാണ് സംഭവം. വീടിനുപുറത്ത് നിൽക്കുകയായിരുന് ന എളമന ശിവൻെറ പിന്നിലൂടെ വന്ന നായ കാലിൽ കടിച്ചു. തള്ളി മാറ്റാൻ നോക്കിയപ്പോൾ ൈകക്കും കടിയേറ്റു. ശിവൻെറ കരച്ചിൽ കേട്ട് ഓടിയെത്തിയ ഭാര്യ കാഞ്ചന, രക്ഷിക്കാനെത്തിയ സമീപവാസി തച്ചായിൽ വീട്ടിൽ കുമാരി, മകൻ ഷിയാനോ, ഇതരസംസ്ഥാന തൊഴിലാളി എന്നിവരെയും കടിച്ചു. ഇവർ പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. നായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്. പ്രദേശത്തുള്ള മറ്റു നായ്ക്കളെ ഇത് കടിച്ചതായി സൂചനയുള്ളതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.