ലുലുമാളിൽ അഞ്ഞൂറിലേറെ ബ്രാൻഡുകളിൽ 50 ശതമാനം വിലക്കുറവ് ഇന്ന് അർധരാത്രി മുതൽ

ബിസിനസ് കൊച്ചി: 50 ശതമാനം വിലക്കുറവിൽ അഞ്ഞൂറിലേറെ ബ്രാൻഡുകളെ ഉൾപ്പെടുത്തി ലുലുമാളിൻെറ ഏറ്റവും വലിയ വിൽപന ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. ലുലു ഓൺ സെയിൽ എന്ന പേരിൽ അവതരിപ്പിക്കുന്ന 50 ശതമാനം വിലക്കുറവിൻെറ പ്രധാനാകർഷണം '24 അവർ സെയിൽ' ആണ്. വ്യാഴാഴ്ച രാത്രി 11:59 മുതൽ വെള്ളിയാഴ്ച രാത്രി 11:59 വരെയാണ് '24 അവർ സെയിൽ'. നാല്, അഞ്ച് തീയതികളിൽ മാളിൻെറ പ്രവർത്തനം രാവിലെ ഒമ്പതുമുതൽ രാത്രി 12 വരെ നീട്ടിയിട്ടുണ്ട്. ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്സസറീസ്, ബാഗുകൾ, ഫുട്ട് വെയറുകൾ, സ്പോർട്സ്വെയറുകൾ, ഹോംഡെകോർ, ഗിഫ്റ്റുകൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ തുടങ്ങി ഭക്ഷണപദാർഥങ്ങൾപോലും ഏറ്റവും മികച്ച ഓഫറിലൂടെ ലഭിക്കും. എൻറർടെയിൻെമൻറ് സോണായ സ്പാർക്കീസിൽ കുട്ടികൾക്ക് 2000 രൂപ വിലമതിക്കുന്ന റൈഡുകളും ഗെയിമുകളും 1000 രൂപ നിരക്കിൽ ആസ്വദിക്കാം. ഉപഭോക്താക്കളുടെ സൗകര്യത്തിന് 'ലുലു ഓൺ സെയിൽ', '24 അവർ സെയിൽ' എന്നിവയോടനുബന്ധിച്ച് കൊച്ചി മെേട്രാ സർവിസിൻെറ പ്രവർത്തനസമയം ദീർഘിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 2727776, 0484 2727794 നമ്പറുകളിൽ കസ്റ്റമർകെയർ ഡെസ്കുമായി ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.