ലോറി ബൈക്കിൽ ഇടിച്ച്​ രണ്ടുപേർക്ക് പരിക്ക്

പെരുമ്പാവൂർ: എം.സി റോഡിലെ ക്വാർട്ടേഴ്സ് കവലയിൽ കപ്പേളക്ക് സമീപം ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ് ടുപേർക്ക് പരിക്ക്. ഇതരസംസ്ഥാനക്കാരായ അഷ്താഫ് (21), ഷാഹിദ് (20) എന്നിവർക്കാണ് പരിക്ക്. ഇതിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഹിദിൻെറ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വന്ന ലോറി കവലയിൽനിന്ന് ഇവിടത്തെ ഒരു സ്വകാര്യ കമ്പനിയിലേക്കുള്ള വഴിക്ക് തിരിഞ്ഞുകയറുന്നതിനിടെ എതിർദിശയിൽനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ മൂന്ന് പേരുണ്ടായതായി നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ച തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് തടിലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ച സ്ഥലത്തിന് കുറച്ചുമാത്രം അകലെയാണ് ഈ അപകടം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഹിദിനെ വിദഗ്ധ ചികിത്സക്ക് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. സമീപത്തെ സി.സി.ടി.വി കാമറദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്വാർട്ടേഴ്സ് കവല മുതൽ ഡബിൾ പോസ്റ്റ് വരെ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ നിയന്ത്രിക്കാൻ നടപടി ഉണ്ടാകുന്നില്ല. രണ്ടുമാസത്തിനിടെ മൂന്നാമത്തെ അപകടമാണ് ബുധനാഴ്ച രാത്രി ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.