കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ 250 സ്റ്റീൽ ഭണ്ഡാരങ്ങൾ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റിനു ം വർക്ക് ഒാർഡറിനും ഹൈകോടതിയുടെ അനുമതി. സ്റ്റീൽ ഭണ്ഡാരങ്ങൾ സ്ഥാപിക്കാൻ 1.12 കോടിയുടെ എസ്റ്റിമേറ്റാണ് ദേവസ്വം ബോർഡ് ആദ്യം സമർപ്പിച്ചത്. എന്നാൽ, 190 സ്റ്റീൽ ഭണ്ഡാരങ്ങൾ സ്ഥാപിക്കാൻ നേരത്തേ അനുമതി നൽകിയ 55 ലക്ഷത്തിൻെറ എസ്റ്റിമേറ്റ് കൂടി ഇതിലുൾപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച് ഇതൊഴിവാക്കി എസ്റ്റിമേറ്റ് പുതുക്കിനൽകാൻ നിർദേശിച്ചു. തുടർന്നാണ് 250 സ്റ്റീൽ ഭണ്ഡാരങ്ങൾക്കുള്ള എസ്റ്റിമേറ്റും വർക്ക് ഒാർഡറും ബോർഡ് സമർപ്പിച്ചത്. സാധാരണ എസ്റ്റിമേറ്റിന് അനുമതി ലഭിച്ച ശേഷമാണ് വർക്ക് ഒാർഡർ നൽകാറുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്കിലും 190 സ്റ്റീൽ ഭണ്ഡാരങ്ങൾ സ്ഥാപിച്ചതിലുള്ള അതേ നിരക്കാണ് ഇതിലും രേഖപ്പെടുത്തിയതെന്ന് വിലയിരുത്തിയ കോടതി അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.