അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി വാർഷികം

അങ്കമാലി: അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതിയുടെ 97ാം വാർഷികവും അത്തനാസിയോസിൻെറ മെത്രാഭിഷേകത്തിൻെറ 13ാം വാർഷികാ ഘോഷവും സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സമ്മേളനത്തിൽ റോയി കോച്ചാട്ട് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. വർഗീസ് അരീക്കൽ കോർ എപ്പിസ്കോപ്പ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഷെവലിയർമാരായ സി.വൈ. വർഗീസ്, മോൻസി വാവച്ചൻ, ഉമ്മച്ചൻ വെങ്കിടത്ത്, ജിബി പോൾ, ഫിസാറ്റ് ചെയർമാൻ പോൾമുണ്ടാടൻ, എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, ഫാ. കുരിയാക്കോസ് കടവുംഭാഗം, ജോർജുകുട്ടി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.