ആലങ്ങാട്: കൊടുവഴങ്ങ റെസിഡൻറ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും കർമ പ്രസിഡൻറ് പി.എസ്. സുബൈർ ഖാൻ ഉദ് ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എം.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കർമ ജനറൽ സെക്രട്ടറി പി.ബി. മുകുന്ദകുമാർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. 80 കഴിഞ്ഞ മുതിർന്ന പൗരന്മാരെ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി പി.കെ. പുരുഷോത്തമൻ, ട്രഷറർ ടി.എസ്. അജിത്കുമാർ എന്നിവർ സംസാരിച്ചു. ജോയൻറ് സെക്രട്ടറി ഒ.എ. പുരുഷോത്തമ പണിക്കർ സ്വാഗതവും വൈസ് പ്രസിഡൻറ് ഗീത സുമുഖൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.