പറവൂർ: യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ തള്ളി മറിച്ചശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചു. കാലിന് പരിക്കേറ്റ പുത്തൻ വേലിക്കര ചെറുകടപ്പുറം പനയ്ക്കൽ ജോസഫിൻെറ ഭാര്യ ഷീബയെ (46) ചാലാക്ക ശ്രീ നാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12ഓടെ കണക്കൻകടവിന് സമീപമാണ് സംഭവം. ഇളന്തിക്കരയിലെ ബാങ്കിൽ പോയശേഷം വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ സ്കൂട്ടർ തള്ളിയിട്ടത്. മറിഞ്ഞുവീണ ഷീബയുടെ മാലപൊട്ടിച്ച് ഇവർ കടന്നു. മോഷ്ടാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നു. അഞ്ച് പവൻെറ മാലയാണ് നഷ്ടപ്പെട്ടത്. പുത്തൻവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.