ഡെലിവറി ജെറ്റ് ആപ് ഉദ്ഘാടനം ചെയ്തു

ബിസിനസ് കൊച്ചി: നിത്യോപയോഗ സാധനങ്ങള്‍ മൊബൈൽ ഫോണിലിലൂടെ വാങ്ങാവുന്ന ഷോപ്പിങ് ആപ്പായ ഡെലിവറി ജെറ്റ് കളമശ്ശരിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പലചരക്ക് സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസാദികള്‍, അടുക്കള സാമഗ്രികള്‍ എന്നിങ്ങനെ ഒരുവീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ നഗരത്തിൻെറ 12 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഡെലിവറി ജെറ്റ് വഴി ഹോം ഡെലിവറി ലഭിക്കും. ചടങ്ങില്‍ ഡെലിവറി ജെറ്റ് മാനേജിങ് ഡയറക്ടര്‍ എ. സുനില്‍ കുമാര്‍, സി.ഇ.ഒ അപര്‍ണ പ്രകാശ്, സ്‌റ്റോര്‍ ഗ്രൂപ് ഡയറക്ടര്‍ ആന്‍സണ്‍ ആൻറണി, ഏലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സൻ സി.പി. ഉഷ, കളമശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്‍. രവി, ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എന്‍. വിജയന്‍, കെ.എസ് ഷൈജു, എം.എന്‍. ഗോപി, അരവിന്ദാക്ഷന്‍ നായര്‍, വത്സല ദേവി, പി.എം. അയ്യൂബ്, പത്മ മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.