കെ.എം.പി.എ സുവര്‍ണ ജൂബിലി

കൊച്ചി: കേരള മാസ്റ്റര്‍ പ്രിേൻറഴ്‌സ് അസോസിയേഷൻെറ (കെ.എം.പി.എ) അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊച്ചിയ ില്‍ തുടക്കമാകും. വൈകീട്ട് 5.30 ന് ഹോട്ടല്‍ റിനെയില്‍ നടക്കുന്ന ചടങ്ങില്‍ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിേൻറഴ്‌സ് (എ.ഐ.എഫ്.എം.പി) പ്രസിഡൻറ് ദിബ്യജ്യോതി കലിത ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡൻറ് ആര്‍. ഗോപകുമാറും സെക്രട്ടറി ബിജു ജോസും കണ്‍വീനര്‍ ഒ. വേണുഗോപാലും അറിയിച്ചു. 'പ്രിൻറ് ആന്‍ഡ് ബിയോണ്ട്' ദേശീയ സെമിനാര്‍, പ്രിൻറ് മിറക്ക്ള്‍ എക്‌സ്‌പോ, കേരള പ്രിൻറ് അവാര്‍ഡ്, വാര്‍ഷിക പൊതുയോഗം, ഓണാഘോഷം, സ്‌കൂള്‍-കോളജ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡുകള്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ വാർഷികത്തിൻെറ ഭാഗമായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.