കോതമംഗലം: പൗരത്വ ഭേദഗതി നിയമത്തിൽ കോതമംഗലത്തെ 50ലധികം മഹല്ലുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനം ശനിയാഴ്ച വൈകീട്ട് നാലിന് കോഴിപ്പിള്ളി കവലയിൽനിന്ന് ആരംഭിക്കും. തുടർന്ന് തങ്കളം കവലയിൽ ചേരുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അൻറണി ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.എസ്. മധുസൂദനൻ വിഷയാവതരണം നടത്തും. പ്രകടനത്തിന് എത്തുന്നവർ കോഴിപ്പിള്ളിയിൽ ഇറക്കിയശേഷം വാഹനങ്ങൾ തങ്കളം ലോറി സ്റ്റാൻഡിലും തങ്കളം-കാക്കനാട് പാതയിലുമായി പാർക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.