പറവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വി.ഡി. സതീശൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വസന്ത് ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി എം.ടി. ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി. ആർ. സൈജൻ, പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്‌കുമാർ, മണ്ഡലം പ്രസിഡൻറുമാരായ എം.എ. നസീർ, എം.എസ്. റെജി, പി.എ. ഹരിദാസ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് എ.ഐ. നിഷാദ്, പറവൂർ നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, വിനിൽ ആൻറണി, പ്രമോദ് ബി. മേനോൻ, ഹബീബ്, ടി.കെ. ബിനോയ്, പി. എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.