പ്രതികളെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു

തൃപ്പൂണിത്തുറ: കാമുകിയോടൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതികളായ പ്രേംകുമാറിനെയും (40) കാമുകി സുനിത ബേബിയെയും (39) തെളിവെടുപ്പിനു 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉദയംപേരൂർ സി.ഐ കെ. ബാലൻെറ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. വെള്ളിയാഴ്ച കൂടുതൽ ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് തുടങ്ങിയേക്കും. സെപ്റ്റംബർ 21ന് ഉദയംപേരൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രേംകുമാർ ചേർത്തല സ്വദേശിനിയായ ഭാര്യ വിദ്യയെ (48) തിരുവനന്തപുരത്തെ ഒരു വില്ലയിൽ കൊണ്ടുപോയി കാമുകി സുനിതയുടെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരുെനൽവേലി ഹൈവേയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.