കോലഞ്ചേരി: കെ.എസ്.ടി.എ ജില്ലസമ്മേളനം 14, 15 തീയതികളില്‍ കോലഞ്ചേരിയില്‍ നടക്കും. ഒരുക്കം പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. വര്‍ഗീസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ വൈ.എം.സി.എ ഹാളില്‍ പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യും. നാലിന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ജങ്ഷനില്‍ നിന്ന് അധ്യാപകറാലി ആരംഭിക്കും. തുടര്‍ന്ന് സൻെറ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 14 സബ് ജില്ലകളില്‍നിന്നായി 256 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എല്‍. മാഗി, ടി.വി. പീറ്റര്‍, കെ.വി. ബെന്നി, അജി നാരായണന്‍, അനില്‍ ടി. ജോണ്‍, ബെന്‍സണ്‍ വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.