കുസാറ്റില്‍ അന്താരാഷ്​ട്ര സമ്മേളനം നാളെമുതൽ

കൊച്ചി: കുസാറ്റ് ഗണിതശാസ്ത്ര വകുപ്പ് 'സെമി ഗ്രൂപ്പുകളും ആപ്ലിക്കേഷനുകളും' വിഷയത്തില്‍ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കും. റഷ്യയിലെ മോസ്‌കോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, യു.കെയിലെ യൂനിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ, പോര്‍ച്ചുഗലിലെ മിന്‍ഹോ യൂനിവേഴ്‌സിറ്റി, യു.കെയിലെ യോര്‍ക്ക് യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക-ലിങ്കണ്‍, യു.എസ്.എ, യൂനിവേഴ്‌സിറ്റി ഓഫ് ബോര്‍ഡ്യൂ, ഫ്രാന്‍സ്, യൂനിവേഴ്‌സിറ്റി ഓഫ് മെസീന, ഇറ്റലി, ഐ.ഐ.എസ്.സി ബംഗളൂരു തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രഫസര്‍മാര്‍ വിവിധ സെഷനുകളിൽ പങ്കെടുക്കും. ആഗോളതാപനം: സർക്കാർ നടപടി വേണം കൊച്ചി: ആഗോളതാപനം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രഫ. എസ്. സീതാരാമൻ. കേരള നദീസംരക്ഷണ സമിതി ചാവറ കൾചറൽ സൻെററിൽ നടത്തിയ 'കാലാവസ്ഥ പ്രതിസന്ധിയും ഇന്ത്യയുടെ ഭാവിയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ, എസ്.പി. രവി, വേണു വാരിയത്ത്, ഏലൂർ ഗോപിനാഥ്, ടി.എൻ. പ്രതാപൻ, രാജൻ ആറ്റിങ്ങൽ, രാജലക്ഷ്മി, തമ്പി ജോൺസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.