കൊച്ചി: കോളജ് കാമ്പസുകൾ കണ്ണൂർ മോഡൽ വാടക ഗുണ്ടകളെ വളർത്തുന്ന കേന്ദ്രമായി എസ്.എഫ്.ഐ മാറ്റിയെന്ന് കെ.പി.സി.സി പ് രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്.എഫ്.ഐ നേതൃത്വത്തിൽ യൂനിവേഴ്സിറ്റി കോളജിൽ ഉണ്ടായത് ആൾക്കൂട്ട ആക്രമണമാണ്. ഇവിടെ എന്ത് സംഭവിച്ചാലും കണ്ടില്ലെന്ന് നടിക്കുന്ന കേരള മുഖ്യമന്ത്രി വിദേശ യാത്രയിലാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ഈ ധൂർത്ത്. ഗ്രൂപ് താൽപര്യങ്ങൾകൊണ്ടാണ് പാർട്ടി പുനഃസംഘടന വൈകുന്നതെന്ന ആരോപണത്തെക്കുറിച്ച് അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടന വൈകാതെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം. കൊച്ചി കോർപറേഷൻ മേയർ മാറ്റമടക്കമുള്ള വിഷയങ്ങളും തൻെറയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അധികാരപരിധിയിലുണ്ട്. അസൗകര്യംകൊണ്ട് മാത്രമാണ് തങ്ങൾക്ക് ഒരുമിച്ചിരിക്കാൻ കഴിയാത്തത്. നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.