കോട്ടയം: ബിന്ദു അമ്മിണി വാർത്തസമ്മേളനത്തിന് പ്രസ്ക്ലബിൽ എത്തിയത് വൻ പൊലീസ് സംഘത്തിൻെറ സുരക്ഷയിൽ. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് ഇവർ എത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ സി.ഐ എം.ജെ. അരുണിൻെറ നേതൃത്വത്തിൽ വനിത പൊലീസുകാരടക്കം പത്തോളം പൊലീസുകാരാണ് സുരക്ഷക്കെത്തിയത്. വാർത്തസമ്മേളനം കഴിയുന്നതുവരെ കാത്തുനിന്ന പൊലീസ് ബിന്ദു അമ്മിണി എറണാകുളത്തേക്ക് യാത്രയാകുന്നതുവരെ ഓപ്പമുണ്ടായിരുന്നു. തൻെറ ജീവന് ഭീഷണിയുണ്ടെന്നും തൻെറ യാത്രകൾ അജ്ഞാതരാൽ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി 'മാധ്യമ'ത്തോട് പറഞ്ഞു. തൻെറ കൂടെ വാർത്തസമ്മേളനത്തിന് എത്തേണ്ട ആദിവാസി സംഘടന നേതാക്കളായെ സാബു മലവേടനും കുഞ്ഞുമോനും ഭീഷണിെയ തുടർന്ന് എത്താനായില്ല. തനിക്ക് പൊലീസ് സുരക്ഷ അഭ്യർഥിച്ച് കത്തുനൽകിയെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായില്ല. കഴിഞ്ഞവർഷം പൊലീസിൻെറ സ്ഥിരസംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ, താൻ പരസ്യ ആക്രമണത്തിന് ഇരയായിട്ടും ഇപ്പോൾ പൊലീസ് ഉദാസീനമായാണ് പെരുമാറുന്നത്. ശനിയാഴ്ച കോട്ടയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ ചിലർ തന്നെ പിന്തുടരുന്നുണ്ടായിരുന്നു. ടി.ബിയിൽ മുറി നിഷേധിക്കപ്പെട്ട താൻ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ എത്തിയപ്പോഴും അവർ അവിടെയും എത്തി മൊബൈലിൽ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇവരുടെ ചിത്രമെടുത്ത് താൻ സോഷ്യൽ മീഡിയിൽ ഇടുകമാത്രമേ തനിക്ക് ചെയ്യാനാകുമായിരുന്നുള്ളൂവെന്നും പിന്നീടാണ് പൊലീസ് എത്തിയതെന്നും ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.