കുമളി: ഒന്നാം മൈലിൽ അഗ്രിക്കൾച്ചറൽ ഇംപ്രൂവ‌്മൻെറ് കോഓപറേറ്റിവ‌് ബാങ്കിൻെറ ബ്രാഞ്ച‌് ഉദ‌്ഘാടനം മന്ത്രി എം. എം. മണി നിർവഹിച്ചു. കുമളി ഒന്നാംമൈലിൽ കൊട്ടാരം ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ ബാങ്ക‌് പ്രസിഡൻറ് കെ.എം. സിദ്ദീഖ‌് അധ്യക്ഷത വഹിച്ചു. ഇടുക്കി ജോയൻറ് രജിസ‌്ട്രാർ എസ‌്. ഷേർളി ആദ്യനിക്ഷേപം സ്വീകരിച്ചു. കുമളി പഞ്ചായത്ത‌് പ്രസിഡൻറ് ഷീബ സുരേഷ‌് വായ‌്പ വിതരണം ഉദ‌്ഘാടനം നിർവഹിച്ചു. അസി.രജിസ‌്ട്രാർ റൈനു തോമസ‌്, എം.എസ്. വാസു, വി.കെ. ബാബുക്കുട്ടി എന്നിവർ സംസാരിച്ചു. ഷിയ സക്കീർ സ്വാഗതവും കെ.ജെ. ദേവസ്യ നന്ദിയും പറഞ്ഞു. മികച്ച ജൈവകർഷകക്കുള്ള സംസ്ഥാന അവാർഡ‌് ലഭിച്ച ബിൻസി ജയിംസിനെയും മുഖ്യമന്ത്രിയുടെ പൊലീസ‌് മെഡൽ നേടിയ കുമളി സി.ഐ വി.കെ. ജയപ്രകാശ‌് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മലർവാടി ചിത്രരചന മത്സരം ഇന്ന് തൊടുപുഴ: മലർവാടിയും ടീൻ ഇന്ത്യയും ചേർന്ന് കുട്ടികൾക്കായി ഒരുക്കുന്ന ചിത്രരചന മത്സരം ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ തൊടുപുഴ ഡയറ്റ് ലാബ് സ്കൂളിൽ നടക്കും. നഴ്സറി മുതൽ പത്താം ക്ലാസുവരെ അഞ്ച് കാറ്റഗറിയിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഒന്നുമുതൽ മൂന്നുവരെ കാറ്റഗറികൾ ക്രയോൺ ഉപയോഗിച്ചും നാലും അഞ്ചും കാറ്റഗറികൾ ജലച്ചായം ഉപയോഗിച്ചുമാണ് ചിത്രങ്ങൾ വരക്കേണ്ടത്. 50 രൂപ രജിസ്േട്രഷൻ ഫീസ് നൽകണം. കുട്ടികളെ സ്കൂൾ വഴിയും നേരിട്ടും ചിത്രരചന മത്സരം നടക്കുന്ന കേന്ദ്രത്തിൽ എത്തിക്കാം. ഇതോടനുബന്ധിച്ച് രക്ഷാകർത്താക്കൾക്കായി ക്ലാസും ഉണ്ടാകും. ഷാജഹാൻ നദ്വി ക്ലാസെടുക്കും. ഫോൺ: 9495824218.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.