മധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കണം -ജസ്​റ്റിസ്​ സി.കെ. അബ്​ദുൽ റഹീം

കൊച്ചി: കോടതികളിലൂടെ മാത്രം തർക്കം പരിഹരിക്കാൻ സാധ്യമാകാത്ത അവസ്ഥയാണ് നിലവിലെന്നും മധ്യസ്ഥശ്രമങ്ങളിലൂടെയും തർക്കം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും കേരള ഹൈകോടതി ജഡ്ജും കേരള ലീഗൽ സർവിസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം. മുസ്ലിം സർവിസ് സൊസൈറ്റിയുടെ ജില്ല ഘടകം ആരംഭിച്ച കമ്യൂണിറ്റി മീഡിയേഷൻ സെൻർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പല തർക്കവിഷയങ്ങളും പരിഹരിക്കാനുള്ള ഉത്തമസംവിധാനമാണ് കമ്യൂണിറ്റി മീഡിയേഷൻ സൻെററുകളെന്ന് കേരള ഹൈകോടതി ജഡ്ജും കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കൗൺസലിയേഷൻ സൻെററിൻെറ ബോർഡ് ഓഫ് ഗവർണേഴ്സ് അംഗവുമായ ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് ഡോ. കൗസർ, എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ്, സബ് ജഡ്ജും കേരള ലീഗൽ സർവിസ് അതോറിറ്റി ജില്ല സെക്രട്ടറിയുമായ സെലീന വി.ജി. നായർ, എം.എസ്.എസ് സംസ്ഥാന ൈവസ് പ്രസിഡൻറ് പി.കെ. അബൂബർ, പി.ജി. സുരേഷ്, കെ.എം. സലിം, പി.ഇ. മിർസ വാഹിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.