വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റൂറല്‍ ജില്ല പൊലീസ്

ആലുവ: വ്യാജപ്രചാരണങ്ങളിലൂടെ പൊതുസമാധാനലംഘനം സൃഷ്‌ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന ് റൂറല്‍ ജില്ല പൊലീസ് അറിയിച്ചു. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി അടുത്തയാഴ്ച വരാനിരിക്കെയാണ് പൊലീസ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജവും വസ്തുതവിരുദ്ധവും മതസ്പർധ വളര്‍ത്തുന്നതും പൊതുസമാധാനലംഘനം സൃഷ്‌ടിക്കുന്നതുമായ പോസ്‌റ്ററുകളും സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താൻ പൊലീസിൻെറ ശക്തമായ നിരീക്ഷണം ഉണ്ടാകും. ഇത്തരം നിയമവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതോ പ്രചരിപ്പിക്കുന്നവരെ കുറിച്ചോ വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് 9497976005 നമ്പറില്‍ വാട്സ്ആപ്പ് ആയോ വിളിച്ചോ അറിയിക്കാം. പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും റൂറൽ ജില്ല മേധാവിയുടെ ഓഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.