കൊച്ചി: ഐ.ആർ.സി.ടി.സിയുടെ സൈറ്റിൽ വ്യാജ അക്കൗണ്ടിലൂടെ റിസർവേഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്‌ത് ഉയർന്ന വിലയ്ക്ക് വിറ്റയാൾ അറസ്‌റ്റിൽ. എറണാകുളം നോർത്തിലെ ക്വാളിറ്റി ഏജൻസി ജനസാധാരൺ ടിക്കറ്റ് കൗണ്ടർ എന്ന സ്ഥാപന ഉടമ കളമശ്ശേരി പുന്നക്കാട്ട്മൂല ശ്രേയസ്സ് വീട്ടിൽ സുരേഷാണ് (47) ആർ.പി.എഫിൻെറ പിടിയിലായത്. 100 മുതൽ 200 രൂപ വരെ അധിക വിലയ്‌ക്കാണ് ഇയാൾ ടിക്കറ്റ് വിറ്റിരുന്നത്. സുരേഷിൻെറ സ്ഥാപനത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയുടെ ടിക്കറ്റുകൾ കണ്ടെടുത്തു. സ്ഥാപനം അടച്ചുപൂട്ടിയതായി ആർ.പി.എഫ് അറിയിച്ചു. എറണാകുളം നോർത്ത് ആർ.പി.എഫ് ഇൻസ്‌പെക്ടർ എം.എ ഗണേശൻ, എസ്.ഐ ജോസ്, എ.എസ്.ഐ ഷാജി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.