ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന ക്യാമ്പ് ഇന്നുമുതൽ

കൊച്ചി: ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ ആലുവ എടത്തല ശാന്തിഗിരി ക്യാമ്പ് സൻെററില്‍ നടക്കും. ശനിയാഴ്ച രാവിലെ 10.30ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.പി. ശ്രേയാംസ്‌കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എൽ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീണ്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് പൂര്‍വകാല നേതൃസംഗമവും അനുമോദനവും മുന്‍ എം.എല്‍.എ എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡൻറ് പി.സി. സന്തോഷ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളില്‍നിന്നായി 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. എൽ.വൈ.ജെ.ഡി ജനറല്‍ കണ്‍വീനര്‍ ഹാപ്പി പി. അബു, ഇ.കെ. സജിത്ത് കുമാര്‍, പി.കെ. പ്രവീണ്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.