നോട്ട് നിരോധനവും ജി.എസ്​.ടിയും വ്യാപാരികളെ തകർത്തു -വി. പാപ്പച്ചൻ

ചാരുംമൂട്: നോട്ട് നിരോധനം ചെറുകിട കച്ചവടമേഖലയുടെയും അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി കച്ചവടക്കാരുടെയും തകർച്ചക്ക് ഇടയാക്കിയെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് വി. പാപ്പച്ചൻ. നൂറനാട്ട് നടന്ന വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ കമ്മിറ്റി പ്രസിഡൻറ് എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ആർ. രാജേഷ് എം.എൽ.എ കുടുംബസദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വിശ്വൻ പടനിലം വ്യാപാരികളെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന വിജയൻ പ്രതിഭകളെയും ആദരിച്ചു. സമിതി ജില്ല സെക്രട്ടറി ടി.വി. ബൈജു സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി എൻ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല ജോയൻറ് സെക്രട്ടറി കെ.പി. മുരുകേഷ്, സ്വാഗതസംഘം വൈസ് ചെയർമാൻ ആർ. ശശികുമാർ, പി.എൻ. വിജയൻ, ഷാജി അറഫ, ജി. രഘു, ഷാഹുൽ ഹമീദ് തമ്പലശ്ശേരി, എ.എ. വാഹിദ്, ഇ.എ. സമീർ, പ്രഭ വി. മറ്റപ്പള്ളി, എസ്. വിഷ്ണു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. നൗഷാദ് (പ്രസി), ശ്രീജിത്ത് എസ്. പിള്ള, ഇ.കെ. ഹമീദ്കുഞ്ഞ് (െവെസ് പ്രസി), എൻ. ചന്ദ്രൻ (സെക്ര), രാധാകൃഷ്ണക്കുറുപ്പ്, എസ്. വിഷ്ണു (ജോ. സെക്ര), ശിവപ്രസാദ് എസ്. പിള്ള (ട്രഷ). ഫ്ലാറ്റ് അവശിഷ്ടങ്ങൾ തീരസംരക്ഷണത്തിന് ഉപയോഗിക്കണം -ധീവരസഭ ആലപ്പുഴ: സുപ്രീംകോടതിയുടെ വിധി അനുസരിച്ച് പൊളിക്കുന്ന മരട് നഗരസഭയിലെ നാല് ഫ്ലാറ്റിൻെറയും അവശിഷ്ടങ്ങൾ ഉൾനാടൻ ജലാശയങ്ങളിൽ തള്ളരുതെന്ന് ധീവരസഭ ആവശ്യപ്പെട്ടു. ഫ്ലാറ്റിൻെറ അവശിഷ്ടങ്ങൾ കടലാക്രമണം രൂക്ഷമായ എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശം സംരക്ഷിക്കാൻ വിനിയോഗിക്കണം. കടൽത്തീരത്തുനിന്ന് മണ്ണെടുത്ത് ഭൂവസ്ത്രം ഉണ്ടാക്കി കടലാക്രമണം പ്രതിരോധിക്കാൻ ഉപയോഗിക്കുന്നതിൻെറ പതിന്മടങ്ങ് പ്രയോജനം ഇതുമൂലം ഉണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.