മണ്ണഞ്ചേരി: നാടിൻെറ പുരോഗതിക്ക് എല്ലാവിഭാഗം ജനങ്ങളും തമ്മിലുള്ള ഐക്യം അനിവാര്യമാണെന്ന് പാണക്കാട് അബ്ബാസലി ശ ിഹാബ് തങ്ങള്‍. പുനര്‍ നിർമിക്കുന്ന മണ്ണഞ്ചേരി വള്ളക്കടവിലെ മുസ്‌ലിം ലീഗ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിൻെറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിർമാണ കമ്മിറ്റി ചെയര്‍മാന്‍ എസ്. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. ജൗഹര്‍ കോയ തങ്ങള്‍ പ്രാർഥന നിര്‍വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ ടി.എച്ച്. നാസര്‍ ആമുഖ പ്രഭാഷണം നടത്തി. സി.പി.എമ്മില്‍നിന്ന് മുസ്‌ലിം ലീഗിലേക്ക് വന്ന സിയാദ് കുറ്റിപ്പുറത്തിനെ അബ്ബാസലി തങ്ങൾ അംഗത്വം നല്‍കി സ്വീകരിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ചേലാട്, ബി.എ. ഗഫൂര്‍, കെ.വി. മേഘനാഥന്‍, എം.എ. അബൂബക്കര്‍ കുഞ്ഞാശാന്‍, എസ്. മുഹമ്മദ് ബഷീര്‍, കമാല്‍ എം. മാക്കിയില്‍, കുന്നപ്പള്ളി മജീദ്, അല്‍ത്താഫ് സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വാഴയില്‍ അബ്ദുല്ല സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ പി.എസ്. സുനീര്‍ രാജ നന്ദിയും പറഞ്ഞു. എ. ഇബ്രാഹിംകുട്ടി മൗലവി, എം.എ. ഹമീദ് കുട്ടി, വി.എം. ഷൗക്കത്തലി, മൈതീന്‍ കുഞ്ഞ് മേത്തര്‍, ഷാജി പൊക്കത്തില്‍, ബി. അനസ്, എ.എം. നൗഫല്‍, നജ്മല്‍ ബാബു, കെ.എസ്. അബ്ദുല്ല കുഞ്ഞ്, എം. മുജീബ് റഹ്മാന്‍, കെ.ജി. മോഹനന്‍, എ.കെ. അഹമ്മദ് കുഞ്ഞി, റഹീം വടക്കേവീട്, നസീര്‍ പരാക്കശ്ശേരി, നൗഷാദ് ആര്യാട്, കെ.എ. ഹാമിദ് ആശാന്‍, ഷെമീര്‍ നരിക്കാട്, ടി.എ. അഷ്‌റഫ് കുഞ്ഞാശാന്‍, പി.എച്ച്. റിയാസ്, ഷാജഹാന്‍ ആപ്പൂര്, മജീദ് തൊണ്ടിശ്ശേരി, ഇ.എ. യൂസഫ്, മുഹമ്മദ് വാഴവേലി, സുഹൈല്‍ നൈന, മുഹമ്മദ് ആശാന്‍, മാഹീന്‍ മഠത്തില്‍, തന്‍സില്‍ ആര്യാട്, ഷെഫീഖ് കോര്യംപള്ളി, സിറാജ് തോട്ടുചിറ, മുഹമ്മദ് സ്വാലിഹ്, ബി. നിസാര്‍, ഹംസ ആശാന്‍, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ വടുതല: പട്ടികജാതി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് ശാസ്താംചിറ അരവിന്ദൻെറ മകൻ അരുണിനെയാണ് എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ നിർദേശ പ്രകാരം കുമ്പളത്തുനിന്ന് ഞായറാഴ്ച രാവിലെ 10.30ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി എ.സി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.