(പടം EKG Walkathon) നെടുമ്പാശ്ശേരി: 'പ്ലാസ്റ്റിക് ഉപയോഗം കുറക്കൂ, ഭൂമിയെ രക്ഷിക്കൂ' മുദ്രാവാക്യവുമായി ബി.പി.സി.എൽ കൊച്ചിൻ എയർപോർട്ട് യൂണിറ്റിൻെറ നേതൃത്വത്തിൽ . സ്വച്ഛ്ഭാരത് സ്വസ്ഥ്ഭാരത് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബി.പി.സി.എൽ ഉദ്യോഗസ്ഥരും വോക്കത്തോണിൽ പങ്കെടുത്തവരും ചേർന്ന് വിമാനത്താവള റോഡിൻെറ ഇരുവശവുമുള്ള പ്ലാസ്റ്റിക് മാലിന്യം നീക്കി. പ്ലാസ്റ്റിക്കിൻെറ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണവും നടത്തി. സ്റ്റേഷൻ മാനേജർ ടി. പപ്പറാവു ഫ്ലാഗോഫ് ചെയ്തു. സീനിയർ മാനേജർമാരായ ജുഗൽ കിഷോർ, കെ. രാധാകൃഷ്ണൻ, ദിനേഷ് മീണ, കെ. അജിത്കുമാർ, പി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.