കിഫ്​ബിയിലും കിയാലിലും ഓഡിറ്റിങ് ഒഴിവാക്കുന്നത്​ അഴിമതി മറയ്​ക്കാൻ -വി.ഡി. സതീശൻ

കൊച്ചി: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മൻെറ് ഫണ്ട് ബോർഡിലും (കിഫ്ബി) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തി ലും (കിയാല്‍) കംേട്രാളര്‍-ഓഡിറ്റർ ജനറലിൻെറ ഓഡിറ്റിങ് ഒഴിവാക്കാനുള്ള സര്‍ക്കാർ ശ്രമം അഴിമതി മറച്ചുപിടിക്കാനെന്ന് വി.ഡി. സതീശൻ എം.എൽ.എ. ഭരണഘടനലംഘനങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ വിമാനത്താവളം പൊതുമേഖല സ്ഥാപനമല്ലെന്ന് കാണിച്ചാണ് സി.എ.ജി ഓഡിറ്റിങ്ങിന് സര്‍ക്കാര്‍ തടസ്സംനില്‍ക്കുന്നത്. എന്നാല്‍, കിയാലില്‍ 16 ശതമാനം മാത്രമാണ് സ്വകാര്യ പങ്കാളിത്തമുള്ളത്. സംസ്ഥാന സര്‍ക്കാറിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കുമാണ് കൂടുതല്‍ ഓഹരികൾ. എന്നിട്ടും ഓഡിറ്റിങ് നടത്താതെ ഒളിച്ചുകളിക്കുന്നത് ക്രമക്കേടുകള്‍ പുറത്തുവരുമെന്ന് ഭയന്നാണ്. ഓഡിറ്റിങ് നടത്തേണ്ടതിൻെറ ആവശ്യകത ചൂണ്ടിക്കാട്ടി കിയാലിനെ സമീപിച്ചപ്പോള്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയെങ്കിലും മറുപടിയും ഉണ്ടായില്ലെന്നും സതീശന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.