മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മൂവാറ്റുപുഴ: റീ സർവേയിലെ അപാകത മൂലം പുരയിടത്തെ തോട്ട ഭൂമിയെന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തണമെന്നാവശ ്യപ്പെട്ട് ഇൻഫാം മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകി. വർഷങ്ങളായി കൃഷി ചെയ്യുന്ന കാഞ്ഞിരപ്പിള്ളി, മീനച്ചിൽ താലൂക്കുകളിലെ പുരയിടങ്ങളാണ് തോട്ട ഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്നത്. തോട്ടവിളകൾ അല്ലാതെ മറ്റൊരു കൃഷിയും ചെയ്യാനോ മക്കൾക്ക് വസ്തു ഭാഗം ചെയ്ത് കൊടുക്കാനോ സാധിക്കാത്ത അവസ്ഥയാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഇതിന് ഉത്തരവാദികളായ റവന്യൂ, റീ സർേവ ഉദ്യോഗസ്ഥരുടെ തെറ്റുകൾ തിരുത്തി കർഷകർക്ക് സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളി, സംസ്ഥാന പ്രസിഡൻറ് ജോസ് എടപ്പാട്ട്, മേഖല പ്രസിഡൻറ് വി.എം. ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.