പറവൂർ: ചെറുകടപ്പുറം സർവിസ് സഹകരണ ബാങ്ക് ചാലാക്കയിൽ ആരംഭിച്ച ബ്രാഞ്ച് ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന് ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് പി.ആർ. സത്യൻ അധ്യക്ഷത വഹിച്ചു. കെയർ ഹോം വീടുകളുടെ സമർപ്പണം എസ്. ശർമ എം.എൽ.എ. നിർവഹിച്ചു. വനിതകൾക്ക് ഐശ്വര്യ-ധനശ്രീ വായ്പകളുടെ വിതരണം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ് തറയിൽ നിർവഹിച്ചു. ജോളി പനയ്ക്കൽ, സുരേഷ് മാധവൻ, പി.ജി. നാരായണൻ, എൻ. വിജയകുമാർ, ഷീബ കുട്ടൻ, ടി.കെ. അജികുമാർ, കെ.ബി. അറുമുഖൻ, ഡെയ്സി ടോമി, കെ.എം. യൂസഫ്, വി.എ. ജബ്ബാർ, പി.കെ. കൃഷ്ണകുമാർ, സി.എസ്. ഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.