'പുനര്‍ജനി': 14 വീടുകളുടെ താക്കോല്‍ കൈമാറി

പറവൂർ: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'പുനര്‍ജനി -പറവൂരിന് പുതുജീവന്‍' പദ്ധതിയിൽപെടു ത്തി നിർമിച്ച 14 വീടുകളുടെ താക്കോല്‍ദാനം വി.ഡി. സതീശന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടുവള്ളി പഞ്ചായത്തില്‍ നാല് വീടും ചിറ്റാറ്റുകര പഞ്ചായത്തില്‍ മൂന്ന് വീടും വടക്കേക്കര പഞ്ചായത്തില്‍ മൂന്ന് വീടും ഏഴിക്കര രണ്ട് വീടും ചേന്ദമംഗലം, പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ ഓരോ വീടുമാണ് പൂര്‍ത്തിയാക്കിയത്. ആസ്റ്റര്‍ ഹോംസിൻെറയും റോട്ടറി ഡിസ്ട്രിക്ട് ക്ലബിൻെറയും സഹകരണത്തോടെയാണ് ഇവ പൂര്‍ത്തീകരിച്ചത്. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ്, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. ചന്ദ്രിക, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, അസിസ്റ്റൻറ് മാനേജര്‍ അബ്ദുൽ സലാം മൂപ്പന്‍, വൈശാഖ്, ജില്ല പഞ്ചായത്ത് അംഗം ഹിമ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആര്‍. സൈജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീതി നെല്‍സന്‍, അനില്‍കുമാര്‍, മധുലാല്‍ കട്ടതുരുത്ത്, അനില്‍ ഏലിയാസ്, എ.എം. ഇസ്മയില്‍, കെ. ശിവശങ്കരന്‍, റോട്ടറി ക്ലബ് ഭാരവാഹികളായ വൈസ് അഡ്മിറല്‍ മുരളീധരന്‍, ശ്വേത വാസുദേവന്‍, പി.എസ്. സുകുമാരന്‍, ചന്ദ്രന്‍ മാസ്റ്റര്‍, ജലാല്‍ മൂപ്പന്‍, ടി.ഡി. ജോസഫ്‌ എന്നിവര്‍ സംസാരിച്ചു. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്ക് പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിർമിച്ചുനല്‍കുന്ന 25 വീടുകളില്‍ ആദ്യത്തെ 14 എണ്ണത്തിൻെറ നിർമാണമാണ് പൂര്‍ത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.